പളളിക്കത്തോട്ടിലെ വൈദ്യുതിത്തകരാർ: വ്യാപാരികൾ സമരത്തിലേക്ക്
1568364
Wednesday, June 18, 2025 6:36 AM IST
പള്ളിക്കത്തോട്: പ്രദേശത്ത് കുറേനാളുകളായി വൈദ്യുതിമുടക്കം പതിവാകുന്നു. 40 തവണയിൽ കൂടുതൽ വൈദ്യുതി പോയ ദിവസങ്ങളുണ്ട്. വൈദ്യുതി തടസം ജനജീവിതത്തെ ബാധിക്കുന്നതിനൊപ്പം വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതിയെ ആശ്രയിച്ച് തൊഴിൽ ചെയ്യുന്ന ചെറുകിട വ്യവസായികളുടെ ജീവിതം തന്നെ വഴിമുട്ടുന്നു.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പള്ളിക്കത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പള്ളിക്കത്തോട് കെഎസ്ഇബി സെക്ഷൻ ഓഫീസിനു മുൻപിൽ ധർണ നടത്തി. പ്രസിഡന്റ് ജോസ് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു.
മുൻ പ്രസിഡന്റ് ജോജി മാത്യു, ജോസ് പി., ബെന്നി ജോൺ, ജോസൻ ജോസഫ്, ടോമി തോമസ്, ഷാജി എം. എന്നിവർ പ്രസംഗിച്ചു.