പാ​മ്പാ​ടി: കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍ ആ​രം​ഭി​ച്ച ഡി​ജി​റ്റ​ല്‍ വ​ര്‍ക്ക് ഫോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ജ്ഞാ​ന​കേ​ര​ളം ജോ​ബ് സ്റ്റേ​ഷ​ന്‍ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​തും ഡി​ജി​റ്റ​ല്‍ വ​ര്‍ക്ക് ഫോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റ​ത്തി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തു​മാ​യ 7,580 തൊ​ഴി​ല​ന്വേ​ഷ​ക​രെ യോ​ഗ്യ​ത​യു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​രം​തി​രി​ക്കു​ക​യെ​ന്ന​താ​ണ് ജോ​ബ് സ്റ്റേ​ഷ​നി​ലൂ​ടെ ന​ട​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ദൗ​ത്യം. ഇ​തി​ന് ഓ​രോ വാ​ര്‍ഡി​ലും ര​ണ്ടു ലോ​ക്ക​ല്‍ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍മാ​രെ (എ​ല്‍ആ​ര്‍പി) നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ല​ധി​കം എ​ല്‍ആ​ര്‍പി​മാ​ര്‍ക്കാ​യു​ള്ള അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം കി​ല ബ്ലോ​ക്ക് കോ​-ഓ​ര്‍ഡി​നേ​റ്റ​റു​ടെ​യും തീ​മാ​റ്റി​ക് എ​ക്സ്പേ​ര്‍ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ വ​ച്ച് ന​ല്‍കി. അ​വ​രി​ലൂ​ടെ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ വി​വ​രം ത​രം​തി​രി​ക്ക​ലും ന​ട​ത്തി.

ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ പാ​മ്പാ​ടി ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ മു​ന്‍പ​ന്തി​യി​ല്‍ നി​ല്‍ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യി കി​ല ബ്ലോ​ക്ക് കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ വി.​ടി. കു​ര്യ​ന്‍ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളിലാ​ണ് ഇ​പ്പോ​ള്‍ വെ​ര്‍ച്വ​ല്‍ തൊ​ഴി​ല്‍ മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വെ​ര്‍ച്വ​ല്‍ തൊ​ഴി​ല്‍മേ​ള​ക​ള്‍ ജോ​ബ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ത​ന്നെ സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ലൂ​ടെ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ക്ക് മി​ക​ച്ച തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് അ​ടു​ത്ത​ചു​വ​ടെ​ന്നു കി​ല തീ​മാ​റ്റി​ക് എ​ക്സ്പേ​ര്‍ട്ട് ആ​ര്‍. രേ​ണു പ​റ​ഞ്ഞു.