നൈജീരിയയിലെ വംശഹത്യ ഭയാനകം: കത്തോലിക്ക കോണ്‍ഗ്രസ്
1568143
Wednesday, June 18, 2025 12:03 AM IST
പാലാ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഫുലാനി ഭീകരര്‍ നടത്തിയ ആക്രമണം ഭയാനകവും അപലപനീയവുമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതി. ഈ ആഫ്രിക്കന്‍ രാജ്യത്ത് ദീര്‍ഘനാളായി നടക്കുന്ന സംഘര്‍ഷവും അതിന്റെ മറവിലെ വംശഹത്യയും അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് ചികിത്സ പോലും ലഭ്യമാകാത്തതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ മരിച്ച ഇരുനൂറോളം പേര്‍ക്കായി പ്രത്യേകം പ്രാര്‍ഥനയും നടത്തി.
രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരിയുടെ അധ്യക്ഷതയില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം ജോര്‍ജ്, പയസ് കവളംമാക്കല്‍, സാബു പൂണ്ടിക്കുളം ജോണ്സണ് ചെറുവള്ളി, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, സിന്ധു ജയബു, രാജേഷ് പാറയില്‍, ജോബിന് പുതിയടത്തുചാലില്‍, എഡ്വിന് പാമ്പാറ, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.