വ്യാപാരികൾ ദുരിതക്കയത്തിൽ
1568367
Wednesday, June 18, 2025 6:36 AM IST
ഒറവയ്ക്കൽ: ഒറവയ്ക്കൽ-കൂരാലി റോഡ് മനോഹരമായി ടാർ ചെയ്തു ഗതാഗതയോഗ്യമാക്കി; നല്ലതു തന്നെ. പക്ഷേ, അതിനുശേഷം പെയ്ത മഴയോടെ, ഒറവയ്ക്കൽ കവല മുതൽ കളപ്പുരയ്ക്കൽപ്പടി വരെ റോഡരികിലുള്ള വ്യാപാരികൾ ദുരിതത്തിലായി. കടയ്ക്കുള്ളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന നിലയിൽ മുൻവശത്ത് വെള്ളം കെട്ടിനിന്ന് ചെളിക്കുഴിയായി കടയിലേക്ക് ഒരു തരത്തിലും കയറാൻ പറ്റാത്ത അവസ്ഥയാണ്.
അധികൃതരെ സമീപിച്ചുവെങ്കിലും നാളിതുവരെയും പരിഹാരമായില്ല. ബന്ധപ്പെട്ടവർ എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഒറവയ്ക്കൽ യൂണിറ്റ് ആവശ്യപ്പെട്ടു.