യേൽ സർവകലാശാലയിൽ പ്രബന്ധമവതരിപ്പിച്ച് നെടുംകുന്നം സ്വദേശി
1568383
Wednesday, June 18, 2025 6:58 AM IST
നെടുംകുന്നം: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷകൻ നെടുംകുന്നം സ്വദേ ശി അമൽ ജോസ് ഫിലിപ്പ് തെങ്ങുംമൂട്ടിൽ യേൽ സർവകലാശാല സൗത്ത് ഏഷ്യൻ സ്റ്റഡീസ് കൗൺസിൽ സംഘടിപ്പിച്ച മോഡേൺ സൗത്ത് ഏഷ്യ വർക്ക് ഷോപ്പിൽ പ്രബന്ധമവതരിപ്പിച്ചു.
കൊളോണിയൽ കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ഭരണകൂട വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളും സാമൂഹ്യ മുന്നേറ്റങ്ങളും വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങളും തമ്മിലുള്ള കാരക ബന്ധങ്ങളെപ്പറ്റിയാണ് അമൽ പ്രബന്ധം അവതരിപ്പിച്ചത്