പുളിമരം വീണ് ഗതാഗതം തടസപ്പെട്ടു
1568376
Wednesday, June 18, 2025 6:48 AM IST
ടിവിപുരം: ശക്തമായ കാറ്റിൽ പുളിമരം കടപുഴകി റോഡിന് കുറുകെ വീണു ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ മൂത്തേടത്തുകാവ് -കൊട്ടാരപ്പള്ളി റോഡിലാണ് മരം വീണത്. പുഴവിൽ ജോയി കെ. ജോയിയുടെ പുരയിടത്തിൽ നിന്ന പേരാലാൽ ചുറ്റപ്പെട്ട കൂറ്റൻ പുളിമരം വൈദ്യുതി ലൈനിന് മുകളിലൂടെ കടപുഴകി വീഴുകയായിരുന്നു.
റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. ഫയർഫോഴ്സ് രണ്ടു മണിക്കൂർ കൊണ്ടാണ് മരം മുറിച്ചു നീക്കിയത്.