കടകളുടെ മുകളിലേക്കു നിന്ന മരം മുറിച്ചുമാറ്റി
1568360
Wednesday, June 18, 2025 6:36 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പനമ്പാലം റോഡിൽ കടകൾക്ക് മുകളിലേക്ക് നിന്ന മരങ്ങൾ മുറിച്ചുമാറ്റി. കനത്ത മഴയെയും കാറ്റിനെയും തുടർന്ന് ജില്ലയിൽ വ്യാപകമായി മരം കടപുഴകി നിരവധി വീടുകൾ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മരം മുറിച്ചുമാറ്റിയത്.