"ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കണം'
1568380
Wednesday, June 18, 2025 6:58 AM IST
ചങ്ങനാശേരി: വര്‍ഷകാല കൃഷിക്കായി നാഷണല്‍ സീഡ്സ് കോർപറേഷന്റെ മേല്‍ത്തരം വിത്തുകള്‍ ഉടന്‍ വിതരണം ചെയ്യാന്‍ കൃഷിവകുപ്പ് തയാറാകണമെന്നും കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാപ്പച്ചന് നേര്യംപറന്പിലിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് വൃക്ഷത്തൈ നട്ടു.
ബേബിച്ചന് പുത്തന്‍പറമ്പില്‍, ഭാരവാഹികളായ കെ.പി. മാത്യു, ജോണ്സണ് കൊച്ചുതറ, രാജു കരിങ്ങണാമറ്റം, തോമസ് കല്ലുകുളം, ബേബിച്ചന് തടത്തില്‍, ലൂയിസ് മാവേലിത്തുരുത്ത് എന്നിവര്‍ പ്രസംഗിച്ചു.