വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം: മാര്‍ ജോസഫ് പണ്ടാരശേരില്‍
1568361
Wednesday, June 18, 2025 6:36 AM IST
തെള്ളകം: വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരാന്‍ പരിശ്രമിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍. അതിരൂപതയുടെ വിശ്വാസപരിശീലന വാര്‍ഷികവും ബൈബിള്‍ കമ്മീഷന്, മിഷന്‍ലീഗ്, തിരുബാലസഖ്യം സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പണ്ടാരശേരില്‍.
ദൈവവിളി കമ്മീഷന് ചെയര്മാന് ഫാ. സജി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന കമ്മീഷന് ചെയര്മാന് ഫാ. ജിബിന്‍ മണലോടിയില്‍, വിശ്വാസപരിശീലന കമ്മീഷനംഗം സിസ്റ്റര്‍ കിരണ്‍ എസ്ജെസി, മിഷന്‍ലീഗ് അതിരൂപത സെക്രട്ടറി ഏബ്രഹാം സജി, തിരുബാലസഖ്യം സിസ്റ്റര്‍ അഡ്വൈസര്‍ സിസ്റ്റര്‍ ഡിവീന എസ്വിഎം ഫാ. ജെപിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
അതിരൂപത തിരുബാലസഖ്യം ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ വിശ്വാസ പരിശീലന മാര്‍ഗരേഖയുടെയും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ഉപപാഠപുസ്തകത്തിന്റെയും അവതരണം നടത്തി. ഫാ. ഷെറിന് കുരിക്കിലേട്ട്, മിഷന്‍ലീഗ് ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, വിശ്വാസപരിശീലന കമ്മീഷനംഗം മാത്യു ജെറി, മിഷന്‍ലീഗ് വൈസ്-ഡയറക്ടര്‍ സിസ്റ്റർ അനു ജോസഫ്, ക്രിസ് സേവി കളപ്പുരത്തട്ടേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.