നീ​ണ്ടൂ​ർ: തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ നീ​ണ്ടൂ​ർ മൂ​ഴി​ക്കു​ള​ങ്ങ​ര​യി​ൽ ആ​ഞ്ഞ​ടി​ച്ച കാ​റ്റി​ൽ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ക​ന​ത്ത നാ​ശ​ന​ഷ്ടം. നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ 18 വീ​ടു​ക​ൾ​ക്ക് മ​രം വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ക​ന​ത്ത മ​ഴ​യും കാ​റ്റും നാ​ശം​വി​ത​ച്ച​ത്. ഓ​ണം​തു​രു​ത്ത് വി​ല്ലേ​ജി​ലെ മൂ​ഴി​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ചു​ഴ​ലി​ക്കാ​റ്റു​ണ്ടാ​യ​പ്പോ​ൾ വീ​ടു​ക​ളി​ലും വ​ഴി​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ ക​ടപു​ഴ​കി​യ മ​ര​ങ്ങ​ളും പൊ​ട്ടിവീ​ണ വൈ​ദ്യു​തി ലൈ​നു​ക​ളും ത​ട​സ​മാ​യി. ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് പ​ല വീ​ടു​ക​ളി​ലേ​ക്കും എ​ത്താ​ൻ പോ​ലും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

മൂ​ഴി​ക്കു​ള​ങ്ങ​ര കോ​ട്ട​ക്കു​ഴി​യി​ൽ അ​ക്ഷ​യ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ഴു​മ്പോ​ൾ 94 വ​യ​സു​ള്ള അ​മ്മ​യും ഭാ​ര്യ​യും മാ​ത്ര​മാ​യി​രു​ന്നു മ​ഹേ​ഷി​ന്‍റെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പൊ​ന്ന​മ്മ കു​ട്ട​ൻ നൂ​റോ​കു​റ്റി​യി​ൽ, ര​മാ​ഭാ​യി അ​ക്ഷ​യ, കു​ര്യാ​ക്കോ​സ് തൊ​ട്ടി​യി​ൽ, ദി​വ്യ കീ​പ്പാ​റ​യി​ൽ, ത​ങ്ക​പ്പ​ൻ ക​ല​വ​റ, സു​നി​ൽ കൊ​ങ്ങ​പ്പ​ള്ളി, റെ​ജി​മോ​ൻ പാ​ല​ക്ക​ൽ, വി​ശ്വ​നാ​ഥ് പാ​താ​ര​പ്പ​ള്ളി​ൽ,

ഷി​ബു ഇ​ട​പ്പ​തൊ​ട്ടി​യി​ൽ, സൂ​ര​ജ് പ​റ​യ​ങ്കാ​ലാ, പ്ര​കാ​ശ് തു​രു​ത്തി​ക്കു​ന്ന്, ര​മാ​ദേ​വി കീ​ർ​ത്തി, ബെ​ന്നി ജ​യിം​സ് കൊ​ട്ടാ​ര​ത്തി​ൽ​പ​റ​മ്പി​ൽ, സൈ​മ​ൺ കൊ​ട്ടാ​ര​ത്തി​ൽ​പ​റ​മ്പി​ൽ, ശ്രീ​നാ​ഥ് മാ​മ്പു​ഴ​യി​ൽ, സ​ജി​നി സോ​മ​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ, ജേ​ക്ക​ബ് തേ​ന​ക​ര എ​ന്നി​വ​രു​ടെ​യും വീ​ടു​ക​ൾ​ക്കു മ​രം വീ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി പേ​രു​ടെ കൃ​ഷി​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു.

ഒ​ന്നാം വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​ര​യു​ടെ ഷീ​റ്റ് പ​റ​ന്നുപോ​യി. നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. പ്ര​ദീ​പ്, ഓ​ണം​തു​രു​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം, കൈ​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞു വീ​ശി​യ കാ​റ്റി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.

അതിരമ്പുഴയിൽ

അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് കോ​ട്ട​മു​റി​ക്ക് സ​മീ​പം ഉ​ദി​ച്ച​മു​ക​ളേ​ൽ യു.​എ​സ്. മാ​ത്യു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ ഇ​ന്ന​ലെ​യു​ണ്ടാ​യ കാ​റ്റി​ൽ അ​യ​ൽ​പു​ര​യി​ട​ത്തി​ലെ റ​ബ​ർ​മ​രം ക​ട​പു​ഴ​കി വീ​ണു.