ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി റോഷി അഗസ്റ്റിൻ
1568133
Wednesday, June 18, 2025 12:03 AM IST
പൊൻകുന്നം: ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ചിറക്കടവ് പഞ്ചായത്ത് രണ്ടാം വാർഡിൽ വട്ടക്കാവുങ്കൽ തങ്കമ്മ ചന്ദ്രന്റെ പുരയിടത്തിൽ സ്ഥാപിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഐ.എസ്. രാമചന്ദ്രൻ, ഷാജി പാന്പൂരി, മിനി സേതുനാഥ്, ഷാജി നല്ലേപറമ്പിൽ, വി.ഡി. റെജികുമാർ, അന്പിളി ശിവദാസ്, ഷാക്കി സജീവ്, കെ.ജി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ബിപിഎൽ വിഭാഗങ്ങൾക്കായി 12 മഴവെള്ള സംഭരണികൾ കൂടി ചിറക്കടവ് പഞ്ചായത്തിൽ മന്ത്രി അനുവദിച്ചു.