കോ​ട്ട​യം: ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ൻ മെ​ഡി​ക്ക​ല്‍ സ്റ്റോറു​ക​ളും. ജി​ല്ല​യി​ലെ എ​ല്ലാ മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ക്കു മു​ന്നി​ലും ഇ​ന്നു​മു​ത​ല്‍ ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്കും. പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്ക് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഷോ​പ്പു​ക​ള്‍ക്കു മു​ന്നി​ല്‍ പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്.

ജി​ല്ലാ നാ​ര്‍കോ കോ-​ഓ​ര്‍ഡി​നേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ യോ​ഗ​ത്തി​ലാ​ണ് ല​ഹ​രി​വി​രു​ദ്ധ പോ​സ്റ്റ​ര്‍ പ​തി​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വേ​ല്‍ മു​ന്നോ​ട്ടു​വ​ച്ച​ത്. തു​ട​ര്‍ന്നു നി​ര്‍ദേ​ശം ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള്‍ വ​കു​പ്പി​ന്‍റെ​യും ഓ​ള്‍ കേ​ര​ള കെ​മി​സ്റ്റ് ആ​ന്‍ഡ് ഡ്ര​ഗി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ നീ​ല ക​വ​റു​ക​ളി​ല്‍ ന​ല്ക​ണ​മെ​ന്ന നി​‍ബ​ന്ധ​ന ആ​ദ്യം ന​ട​പ്പാ​ക്കി​യ​തും ജി​ല്ല​യി​ലാ​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ക്കു മു​ന്നി​ല്‍ പ​തി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ള്‍ ഇ​ന്നു രാ​വി​ലെ 10നു ​ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ പ്ര​കാ​ശ​നം ചെ​യ്യും. ജി​ല്ലാ ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ര്‍ താ​രാ പി​ള്ള, അ​സി​സ്റ്റ് ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ര്‍ ഡോ. ​അ​ജു ജോ​സ​ഫ് കു​ര്യ​ന്‍, എ​കെ​സി​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.