ടയർ പൊട്ടിയ പിക്കപ്പ് ഓടയിലെ സ്ലാബിലേക്ക് ഇടിച്ചു കയറി
1568375
Wednesday, June 18, 2025 6:48 AM IST
തോട്ടകം: ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഓടയുടെ സ്ലാബിലേക്ക് ഇടിച്ചുകയറി. മറ്റു വാഹനങ്ങൾ ആ സമയം ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. പിക്കപ്പ് വാനിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
തോട്ടകം ഷാപ്പിനു സമീപത്തെ വളവിൽ ഇന്നലെ വൈകുന്നേരം 4.30നായിരുന്നു അപകടം. മൂന്ന് മാസം മുമ്പ് ഇതേ വളവിൽ സ്വകാര്യബസും ആപ്പയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആപ്പയുടെ ഡ്രൈവർ മരണപ്പെട്ടിരുന്നു.