പ്രതിഭാസംഗമവും ക്ലബ്ബുകളുടെ ഉദ്ഘാടനവും
1568135
Wednesday, June 18, 2025 12:03 AM IST
കാഞ്ഞിരപ്പള്ളി: പാലമ്പ്ര അസംപ്ഷൻ ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർതൃ സമ്മേളനവും ബോധവത്ക്കരണ ക്ലാസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. കോർപറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സിഎംഐ പ്രതിഭാസംഗമവും വാർഡ് മെംബർ സിന്ധു മോഹനൻ വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.
സ്കൂൾ മാനേജർ റവ.ഡോ. ജിയോ കണ്ണംകുളം സിഎംഐ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടോം ജോൺ, പിടിഎ പ്രസിഡന്റ് സിജോ മൊളോപ്പറമ്പിൽ, അധ്യാപക പ്രതിനിധി ട്രീസാ ബെല്ല, സീനിയർ അസിസ്റ്റന്റ് രശ്മി വർഗീസ്, ഡെൽന ഡൊമിനിക് എന്നിവർ പ്രസംഗിച്ചു. നാർക്കോട്ടിക് സെൽ കോട്ടയം ഡിവൈഎസ്പി എ.ജെ. തോമസ് ക്ലാസ് നയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.