രാ​മ​പു​രം: പാ​ലാ - തൊ​ടു​പു​ഴ റോ​ഡി​ല്‍ കു​റി​ഞ്ഞി​ക്ക് സ​മീ​പം അ​ത്താ​നി​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 4.30 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നു പാ​ലാ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. റോ​ഡി​ന്‍റെ സൈ​ഡി​ലെ മൈ​ല്‍ കു​റ്റി​ക​ള്‍ ഇ​ടി​ച്ചുത​ക​ര്‍​ത്ത് നി​ര​വ​ധി ത​വ​ണ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ ചി​റ്റ​യി​ല്‍ വീ​ട്ടി​ല്‍ ദാ​സ​ന്‍റെ മ​ക​ന്‍ സ​ജി​ത്തി(30) നെ ​പ​രി​ക്കു​ക​ളോ​ടെ പ്ര​വി​ത്താ​ന​ത്തെ എം​കെ​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.