സെന്റ് തെരേസാസില്‍ പ്രതിഭകളെ ആദരിച്ചു
1568384
Wednesday, June 18, 2025 6:58 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. എമിനന്‍സ് -2025 എന്ന പേരില്‍ നടന്ന അനുമോദന യോഗത്തില്‍ എസ്എബിഎസ് വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ടിസ പടിഞ്ഞാറേക്കര അധ്യക്ഷത വഹിച്ചു.
എന്‍സിസി 5 കേരള ഗേള്‍സ് ബറ്റാലിയന് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബി. ശ്രീകുമാര്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്, അധ്യാപകരായ ഷിബു ജോസഫ്, സിസ്റ്റര്‍ റോസ്ബല്ല, ആശ ആന്റണി, വിദ്യാര്‍ഥി പ്രതിനിധി ട്രീസാ ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.