ത​ല​യാ​ഴം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​മു​ര​ടി​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ എ​ഫ് ത​ല​യാ​ഴം നോ​ർ​ത്ത് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. വ​ർ​ഷം​തോ​റും പ്ര​സി​ഡ​ന്‍റ് മാ​റു​ന്ന പ​ഞ്ചാ​യ​ത്തി​ൽ യാ​തൊ​രു​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്നി​ല്ലെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.​

സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ മാ​രാം​വീ​ട്ടി​ൽ നി​ർ​മി​ച്ച പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി കെ​ട്ടി​ടം ഇ​പ്പോ​ൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ വാ​സ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​രും ക​ർ​ഷ​കത്തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഈ ​പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു​വ​രു​ന്ന നി​ർ​ധ​ന​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് സി​പി​ഐ വൈ​ക്കം മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി. ​പ്ര​ദീ​പ് പ​റ​ഞ്ഞു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി​തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണാ സ​മ​രം പി. ​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സോ​ണി​ഷ്, സോ​ജി​മോ​ൻ, ഹ​രി​മോ​ൻ, പ്ര​ഭ​ൻ, സി​പി​ഐ ത​ല​യാ​ഴം നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​എ. കാ​സ്ട്രോ, അ​ജി​മോ​ൻ​തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.