പാ​ലാ: രൂ​പ​ത എ​പ്പാ​ര്‍​ക്കി​യ​ല്‍ യൂ​ത്ത് അ​സം​ബ്ലി ലോ​ഗോ ബി​ഷ​പ് മാര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പ്ര​കാ​ശ​നം ചെ​യ്തു. എ​സ്എം​വൈ​എം രൂപത പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓട​ച്ചു​വ​ട്ടി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, രൂ​പ​ത​യി​ലെ ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത​ത്. രൂ​പ​ത​യി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യു​വ​ജ​ന​ങ്ങ​ള്‍ സ​ഭ, സാ​മൂ​ഹ്യ, രാ​ഷ്‌ട്രീ​യ, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ ഗൗ​ര​വ​ക​ര​മാ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന എ​പ്പാ​ര്‍​ക്കി​യ​ല്‍ യൂ​ത്ത് അ​സം​ബ്ലി സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​ര​മാ​ണ് ന​ട​ക്കു​ക.