കൊ​ല്ല​പ്പ​ള്ളി: ക​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്ക് പ്ര​ശ്ന​പ​രി​ഹാ​രം തേ​ടു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ ചേ​ര്‍​ത്ത് ക​ട​നാ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് സം​ര​ക്ഷ​ണ​ഫോ​റം കൊ​ല്ല​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ സം​വാ​ദ​സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. 21നു ​വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ 6.30 വ​രെ​യാ​ണ് സ​ദ​സ്. വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും മ​ത-​സാ​മൂ​ഹി​ക നേ​താ​ക്ക​ളും നി​ക്ഷേ​പ​ക​രും ഓ​ഹ​രി ഉ​ട​മ​ക​ളും ബാ​ങ്ക് സം​ര​ക്ഷ​ണ കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കും.

ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഭ​ര​ണ​ത്തി​ല്‍ തു​ട​രു​ന്ന ബാ​ങ്കി​നെ ക​ര​ക​യ​റ്റു​വാ​ന്‍ നി​ല​വി​ലു​ള്ള ര​ണ്ടം​ഗ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​മാ​ര്‍​ക്ക് സാ​ധ്യ​മാ​വു​ന്നി​ല്ലെ​ന്നും ജ​ന​കീ​യ അം​ഗീ​കാ​ര​മു​ള്ള ഒ​രു ഭ​ര​ണ​സ​മി​തി​യും അ​വ​ര്‍​ക്ക് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​ന്‍ വി​വി​ധ രാ​ഷ്‌​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും പൊ​തു പ്ര​വ​ര്‍​ത്ത​ക​രും ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​ക്കാ​ല​ത്തെ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ത​യാ​റാ​യാ​ല്‍ ബാങ്കി​നെ ക​ര​ക​യ​റ്റാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ബാ​ങ്ക് സം​ര​ക്ഷ​ണ​ഫോ​റം പ​റ​യു​ന്നു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ റോ​യി വെ​ള്ള​രി​ങ്ങാ​ട്ട്, ഔ​സേ​പ്പ​ച്ച​ന്‍ ക​ണ്ട​ത്തി​പ​റ​മ്പി​ല്‍, ജോ​യി പാ​ണ്ടി​യാ​മാ​ക്ക​ല്‍, ജോ​ര്‍​ജ് തെ​ക്കേ​ല്‍, ജോ​യി ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, പാ​ലാ പൗ​രാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.