കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്ന്
1568431
Wednesday, June 18, 2025 11:30 PM IST
കടുത്തുരുത്തി: തീര്‍ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും ഇന്ന് നടക്കും. 19-ാമത്തെ വര്‍ഷമാണ് ഇരട്ടകളുടെ സംഗമം നടക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന ഇരട്ടകളുടെ സംഗമത്തില്‍ 410 ജോഡി ഇരട്ടകള്‍ പങ്കെടുത്തിരുന്നു.
ഇന്ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, നൊവേന, 8.30 ന് ഇരട്ടകളുടെ രജിസ്ട്രേഷന് ആരംഭിക്കും. 9.30ന് സമൂഹബലി. ഇരട്ടവൈദികരായ ഫാ.റോയി കണ്ണൻചിറ സിഎംഐ, ഫാ.റോബി കണ്ണൻചിറ സിഎംഐ, ഫാ.റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ആന്റോ പേഴുംകാട്ടില്‍, ഫാ. അജോ പേഴുംകാട്ടില്‍, ഫാ. ജസ്റ്റിന് തയ്യില്‍ ഒഎസ്ബി, ഫാ. ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ. ഡെയ്ന വടക്കേമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
11.15 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. 12.15 ന് ഇരട്ടകളുടെ സമര്‍പ്പണ ശുശൂഷ - ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.
തുടര്‍ന്ന് സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് പാട്ടുകുര്‍ബാന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുനഃപ്രതിഷ്ഠിക്കും. തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, സഹവികാരി ഫാ.ടോം ജോസ് മാമലശേരില്‍ എന്നിവര്‍ നേതൃത്വം വഹിക്കും.