കാ​ഞ്ഞി​ര​പ്പ​ള്ളി: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ഴു​പ​താം സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ച​ങ്ങ​നാ​ശേ​രി റീ​ജ​ണ​ൽ ബി​സി​ന​സ് ഓ​ഫീ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജി​ൽ 70 വി​ദ്യാ​ർ​ഥി​ക​ൾ സ​ന്ന​ദ്ധ രക്ത​ദാ​നം ന​ട​ത്തി.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 70-ാം സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​യൊ​ട്ടാ​കെ 70,000 പേ​ർ‌ ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി​യ​ത്. 70 പേ​രു​ടെ ആ​യി​രം ര​ക്ത​ദാ​ന​ക്യാ​മ്പി​ലൂ​ടെ എ​ഴു​പ​തി​നാ​യി​രം പേ​രു​ടെ ര​ക്തം ശേ​ഖ​രി​ച്ച് ബ്ല​ഡ് ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ക എ​ന്ന​താ​ണ് ബാ​ങ്കി​ന്‍റെ ല​ക്ഷ്യം. ല​യ​ൺ​സ് -എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ബ്ല​ഡ് ബാ​ങ്കാ​ണ് ക്യാ​മ്പ് ന​യി​ച്ച​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ൽ മാ​നേ​ജ​ർ പി. ​അ​നി​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗ്രാ​സ​ന്നാ ജോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ൽ ക​ൺ​വി​ന​ർ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശ​വും ന​ൽ​കി.

കോ​ള​ജ് ബ​ർ​സാ​ർ റ​വ.​ഡോ. മനോ​ജ് പാ​ല​ക്കു​ടി, എ​സ്ബി​ഐ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്രാ​ഞ്ച് മാ​നേ​ജ​ർ യ​ദു കെ. ​മാ​ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ജി​നു എ​ലി​സ​ബ​ത്ത് സെ​ബാ​സ്റ്റ്യ​ൻ, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സ​ർ ടി.​എ​ൻ. ജ​യ​കൃ​ഷ്ണ​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്രാ​ഞ്ച് മാ​നേ​ജ​ർ ഗ​യി​ൻ ടി. ​ജോ​യി, ഡോ. ​ജോ​ജി മാ​ത്യു, സി​സ്റ്റ​ർ അ​നി​ലി​റ്റ് എ​സ്എ​ച്ച്, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി ദി​യ തെ​രേ​സ ജോ​ഷി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.