വിജയദിനാഘോഷം
1568387
Wednesday, June 18, 2025 9:33 PM IST
പെരുവന്താനം: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സോബിൻ താഴത്തുവീട്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി ഏബ്രഹാം, ഹെഡ്മാസ്റ്റർ സിസ്റ്റർ ലിബിയ എഫ്സിസി, വാർഡ് മെംബർ ഗ്രേസി ജോസ്, പിടിഎ പ്രസിഡന്റ് സാജു പവ്വത്ത്, ജിൽസ് പി. ജോസ്, പൗർണമി ബാബു എന്നിവർ പ്രസംഗിച്ചു.
സംഗമത്തിൽ അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ അഞ്ചാം റാങ്ക് നേടിയ സ്കൂളിലെ പൂർവവിദ്യാർഥി ചെൽസി എസ്. തെരേസിനെയും പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു.
കാഞ്ഞിരപ്പള്ളി: എകെജെഎം സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് സോനറ്റ് ജോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ അബ്രാറുള്ള താജുദീൻ, ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ സഞ്ജു ജോൺ എന്നിവർ പ്രസംഗിച്ചു.
എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ സിവിൽ സർവീസ് റാങ്ക് ജേതാവ് സോനറ്റ് ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. ഡൊമിനിക് സാവിയോ, രേഖ മാത്യൂസ്, സോയൂസ് പി. തോമസ്, പ്രിൻസിപ്പൽ റോയി സ്കറിയ, ജിജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.