ഏ​റ്റു​മാ​നൂ​ര്‍: സം​സ്ഥാ​ന ഗാ​ര്‍​ഹി​ക പീ​ഡ​ന പ്ര​തി​രോ​ധ സ​മി​തി​യു​ടെ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഏ​റ്റു​മാ​നൂ​ര്‍ അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെ​ന്‍റ​റി​ല്‍ ന​ട​ത്തി. ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം ​സാ​ഗ​ര്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ സ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക പ​ത്മ​കു​മാ​രി​ക്ക് കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.

ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്ക​ല്‍ വ​ര്‍​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗാ​ര്‍​ഹി​ക പീ​ഡ​ന പ്ര​തി​രോ​ധ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. അ​ര്‍​ച്ച​ന വി​മ​ന്‍​സ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ത്രേ​സ്യാ​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ​ണ്‍​മെ​ന്‍റ് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത കൃ​ഷ്ണ​ന്‍​കു​ട്ടി,

സ​മി​തി​യു​ടെ സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ മേ​ഴ്സി അ​ല​ക്സാ​ണ്ട​ര്‍, ഗി​രി​ജ പാ​ര്‍​വ​തി, ഡോ. ​സി.​കെ. ഹ​മീ​ദ, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ബി. സ്മി​ത, ത്രേ​സ്യാ​മ്മ ജോ​ണ്‍, സു​ജ സൂ​സ​ന്‍, ഡോ. ​കൊ​ച്ചു​റാ​ണി ഏ​ബ്ര​ഹാം, ഡോ. ​നീ​ന ജോ​സ​ഫ്, സി.​കെ. സു​ബി​ത, സ​ജി​നി മാ​ത്യു, ശ്രീ​ദേ​വി സു​ബ​രാ​യ​ര്‍, ട്രീ​സ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ര്‍. അ​നു​പ​മ, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ. ജ​യ​ശ്രീ (ക​ണ്‍​വീ​ന​ര്‍), ജെ. ​ലി​യ, എം. ​ഷീ​ന, ട്രീ​സ ജോ​സ്, സു​ബൈ​ദ ല​ത്തീ​ഫ് (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.