ദീപിക-സീക്ക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ്ദാനം ഇന്ന്
1568663
Thursday, June 19, 2025 7:15 AM IST
ചങ്ങനാശേരി: എസ്എസ്എൽസി- പ്ലസ് ടു ഉന്നത വിജയംനേടിയ വിദ്യാർഥികൾക്കുള്ള ദീപിക-സീക്ക് അക്കാഡമിക് എക്സലന്‍സ് അവാര്‍ഡ്ദാനം ‘ആദരം-2025’ ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ.ജോര്‍ജ് കുടിലില്‍ ആമുഖ പ്രസംഗം നടത്തും. രാഷ്ട്ര ദീപിക ലിമിറ്റഡ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് പാലയ്ക്കല്‍ സന്ദേശം നല്‍കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ഡിവൈഎസ്പി കെ.പി. ടോംസണ്, ഡിഎഫ്സി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്കുട്ടി നെടുമ്പറമ്പില്‍,
ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, ഡിഎഫ്സി അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, ഡിഎഫ്സി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, സീക് ലിമിറ്റഡ് കരിയര്‍ കണ്‍സള്‍ട്ടന്റ് ജിബിന്‍ ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.