നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയംനേടിയ കോട്ടയം ദർശന അക്കാദമിക്ക് സ്വീകരണം
1568652
Thursday, June 19, 2025 6:58 AM IST
കോട്ടയം: നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ദർശന അക്കാദമി ഡയറക്ടർ ഫാദർ സോണി എമ്പ്രയിൽ, അധ്യാപകർ, വിവിധ തൊഴിലാളി സംഘടനകൾ, ആയുർവേദ ആശുപത്രി ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേല്പ് നൽകി. അക്കാദമിയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു.