മുട്ടുചിറ ഹോളി ഗോസ്റ്റില്‍ വിജയദിനാഘോഷവും പിടിഎ പൊതുയോഗവും
1568657
Thursday, June 19, 2025 7:15 AM IST
മുട്ടുചിറ: മുട്ടുചിറ ഹോളി ഗോസ്റ്റില്‍ വിജയദിനാഘോഷവും പിടിഎ പൊതുയോഗവും നടത്തി. 2024-25 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വിജയദിനാഘോഷം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു.
എന്‍എന്‍എംഎസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയെ യോഗത്തില്‍ ആദരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സിനിമ സംവിധായകന് ബിന്റോ സ്റ്റീഫന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്ത് മലയില്‍ അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി ഞരളക്കാട്ട്, ഹെഡ്മാസ്റ്റര് ജെയ്സണ്‍ പോള്‍, ഷിനോജ് മാത്യു, പ്രിയ എം.സി., ജസ് മാത്യു ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.