ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണവും
1568659
Thursday, June 19, 2025 7:15 AM IST
കടുത്തുരുത്തി: കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. ജെഎച്ച്ഐ സജയന് തെക്കയില്‍ ഹിന്ദിയില്‍ ആരോഗ്യ ബോധവത്കരണം നല്കി.
മലേറിയ, ഫൈലേറിയ എന്നിവയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ലെപ്രസി, ടിബി എന്നിവയുടെ സ്ക്രീനിംഗ് നടത്തി. ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ചു ആവശ്യമുള്ള മരുന്നുകള്‍ നല്കി. 120 ഇതരസംസ്ഥാനത്തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. സുശാന്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മിനി മാത്യു, ജെഎച്ച്ഐമാരായ അപര്‍ണ ഷാജി, കെ.കെ. അനുശ്രി, ജെപിഎച്ച്എന്‍ കെ.എസ്. ഷീജ എന്നിവര്‍ നേതൃത്വം നല്കി.
രണ്ട് ദിവസം മുമ്പ് ജാര്‍ഖണ്ഡ് സ്വദേശനിക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ ചികത്സ ആരംഭിച്ചു. രോഗം വ്യാപിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.