നൂറുശതമാനം വിജയം നേടിയ സ്കൂളുകൾക്കും വിദ്യാർഥികൾക്കും മന്ത്രിയുടെ ആദരം
1568647
Thursday, June 19, 2025 6:58 AM IST
അതിരമ്പുഴ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ അതിരമ്പുഴ പഞ്ചായത്തിലെ സ്കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും മന്ത്രി വി.എൻ. വാസവൻ ആദരിച്ചു.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ അതിരമ്പുഴ സെൻ്റ് അലോഷ്യസ് എച്ച്എസ്എഎസിനും സെന്റ് മേരീസ് എച്ച്എസിനും വിദ്യാർഥികൾക്കും മന്ത്രി മെമന്റോ സമ്മാനിച്ചു.
സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ച യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ, പഞ്ചായത്ത് മെംബർ ജോഷി ഇമ്മാനുവൽ, സെന്റ് അലോഷ്യസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷിണി കെ. ജേക്കബ്, സെന്റ് മേരീസ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിനി ജോസഫ്, പിടിഎ പ്രസിഡന്റ് സന്തോഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു.