വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
1568666
Thursday, June 19, 2025 7:17 AM IST
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. തമിഴ്നാട് ഇന്‍കംടാക്സ് റിട്ട. ചീഫ് കമ്മീഷണര്‍ ഷാജി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഫാ. തോമസ് ഇലവുങ്കല്‍, ഫാ. സ്കറിയ എതിരേറ്റ്, ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, ഫാ.ജോഷി ചീരാംകുഴി, ഫാ. അഖില്‍ കാരിക്കത്തറ എന്നിവര്‍ പ്രസംഗിച്ചു.