വായനദിനം ആചരിച്ചു
1568901
Friday, June 20, 2025 6:53 AM IST
മറ്റക്കര: വായനാ ദിനത്തിന്റെ ഭാഗമായി മറ്റക്കര ഹൈസ്കൂളിൽ ആരോഗ്യവായനയ്ക്ക് തുടക്കമിട്ട് മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം. ആരോഗ്യശാസ്ത്രപുസ്തകങ്ങളുടെ വായനയുടെ പ്രസക്തിയെക്കുറിച്ചും, സമൂഹമാധ്യമങ്ങൾക്കപ്പുറത്ത് പുസ്തകങ്ങളിലൂടെ ലഭ്യമാകുന്ന യഥാർഥ ആരോഗ്യവിജ്ഞാനത്തിന്റെ ആവശ്യകതയെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ നവരംഗ് വിശദീകരിച്ചു.
25ന് നടക്കുന്ന ആരോഗ്യ മത്സരപ്പരീക്ഷയിൽ വിജയികൾക്ക് പുരസ്കാരവിതരണം നടത്തുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. വിമി ഇക്ബാൽ അറിയിച്ചു.
സൗത്ത് പാമ്പാടി: ജൂണിയർ ബസേലിയോസ് സ്കൂളിലെ വായനാദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേർന്നു. സ്കൂൾ മാനേജർ സിജു കെ. ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംവിധായകനും എഴുത്തുകാരനുമായ ജേക്കബ് പാത്തിങ്കൻ മുഖ്യ സന്ദേശം നൽകി. പ്രിൻസിപ്പൽ കെ.ബി. ജയശ്രീ, വൈസ് പ്രിൻസിപ്പൽ കെ.ജി. രഞ്ജിനി, മലയാള വിഭാഗം മേധാവി റ്റി.എം. മീരാമോൾ എന്നിവർ പ്രസംഗിച്ചു.