ഉറവിടങ്ങളിൽനിന്ന് ഉണർവ് നേടാൻ പാലാ രൂപതയുടെ യുവത കുറവിലങ്ങാട്ട്
1568903
Friday, June 20, 2025 6:53 AM IST
കുറവിലങ്ങാട്: പ്ലാറ്റിനം ജൂബിലി തികവിലേക്ക് പ്രവേശിക്കുന്ന പാലാ രൂപതയുടെ യുവജനങ്ങൾ ചരിത്രവും പാരമ്പര്യങ്ങളും തേടി കുറവിലങ്ങാടിന്റെ മണ്ണിൽ. ‘ഉറവിടങ്ങളിലേക്ക് ഉണരാം’ എന്ന ആഹ്വാനത്തോടെയാണ് പഠനവും ഗവേഷണവും ലക്ഷ്യമിട്ട് യുവജനങ്ങൾ കുറവിലങ്ങാട് തീർഥാടന കേന്ദ്രത്തിലെത്തിയത്.
എസ്എംവൈഎം പാലാ രൂപതയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനവും പഠനവും. യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് അനിമേറ്റേഴ്സ് പരിശീലനപരിപാടിയുടെ ഭാഗമായാണ് ഉറവിടങ്ങളിലൂടെയുള്ള യുവജനങ്ങളുടെ പ്രയാണം. എസ്എംവൈഎം കുറവിലങ്ങാട് നേതൃത്വം സംഘത്തിന് ആതിഥ്യമൊരുക്കി.
രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, മേഖലാ ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ എന്നിവർ പഠനപരിപാടികൾക്ക് നേതൃത്വം നൽകി. ദേവമാതാ കോളജ് ബർസാർ ഫാ. ജോസഫ് മണിയഞ്ചിറയുടെ നേതൃത്വത്തിൽ കോളജിലാണ് ക്ലാസുകൾ ക്രമീകരിച്ചത്.