സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങളുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
1568910
Friday, June 20, 2025 7:05 AM IST
ചങ്ങനാശേരി: സ്കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകവിതരണം നടത്തി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ഇത്തിത്താനം, വാഴപ്പള്ളി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം സ്കൂളുകളിലെ യുപി സ്കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായാണ് ലോക പ്രശസ്തരായ എഴുത്തുകാരുടെ കഥയും കവിതയും അടങ്ങുന്ന പുസ്തകങ്ങള്‍ വിതരണം ചെയ്തത്.
1500 രൂപ മുതല്‍ വില വരുന്ന 7500 രൂപയുടെ വിലവരുന്ന പുസ്തക കിറ്റാണ് സ്കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയത്. കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുനിത സുരേഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി കെ. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.