വാഴപ്പള്ളി സ്കൂളിനു മുമ്പില്‍ വസന്തം
1568906
Friday, June 20, 2025 7:05 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ മുന്‍വശത്ത് എന്‍എച്ച് 183 (എംസി റോഡ്) റോഡരികില്‍ നിര്‍മിച്ച ഉദ്യാനം തുറന്നു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ എല്‍സമ്മ ജോബ്, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.