ദീപിക നമ്മുടെ ഭാഷ പദ്ധതി മേഖലാതല ഉദ്ഘാടനം ഇന്ന്
1568676
Friday, June 20, 2025 12:19 AM IST
കാഞ്ഞിരപ്പള്ളി: ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെയും ഡിസിഎലിന്റെയും കാഞ്ഞിരപ്പള്ളി മേഖലാതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിന് കാഞ്ഞിരപ്പള്ളി ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. ദീപിക രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് അധ്യക്ഷത വഹിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഡിസിഎൽ നാഷണൽ കോ ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, പ്രിൻസിപ്പൽ സിസ്റ്റർ ഫിൽസി സിഎംസി, ദീപിക സീനിയർ ബിസിനസ് മാനേജർ ബിജു തോമസ്, ദീപിക കാഞ്ഞിരപ്പള്ളി ഏരിയ മാനേജർ സിജു ജോർജ്, ഡിസിഎൽ ശാഖ ഡയറക്ടർമാരായ ജിഷാ ജോസ്, റാണി കെ. ഡൊമിനിക്, അഞ്ചു മരിയ ജേക്കബ്, ഗ്രീഷ്മ മോൾ വർഗീസ് എന്നിവർ പ്രസംഗിക്കും.