പാ​ലാ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള ഒ​ബി​സി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട മാ​പ്പി​ള സം​വ​ര​ണ​ത്തി​ല്‍ ന​സ്രാ​ണി മാ​പ്പി​ള​മാ​രെ ഒ​ഴി​വാ​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം-​കെ​സി​വൈ​എം. 1993ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ലി​സ്റ്റ് പ്ര​കാ​രം അ​ര്‍​ഹ​ത​യു​ണ്ടാ​യി​ട്ടും ക്രൈ​സ്ത​വ​ര്‍ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​രം അ​നീ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​നും അ​വ​യ്‌​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്കാ​നും യു​വ​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​സ്എം​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി ജാ​ഗ്ര​താ​സ​മി​തിയം​ഗം അ​മ​ല്‍ സി​റി​യ​ക് ജോ​സ് സം​വ​ര​ണ, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു ക്ലാ​സ് ന​യി​ച്ചു. കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ല്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ താ​ന്നി​മ​ല, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കു​ര്യ​ന്‍, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍, ബെ​നി​സ​ണ്‍ സ​ണ്ണി, ജി​സ്മി ഷാ​ജി, ലെ​ന മ​രി​യ ഐ​സ​ക് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.