ലഹരിവിരുദ്ധ നൃത്താവിഷ്കാരം പ്രശംസനേടി
1568909
Friday, June 20, 2025 7:05 AM IST
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ നൃത്താവിഷ്കാരം തുടി-2025 പ്രശംസനേടി. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് നൃത്താവിഷ്കാരം നടത്തിയത്.
ലഹരി സൃഷ്ടിക്കുന്ന വിപത്തുകളെ അതിജീവിക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും പ്രാപ്തമാക്കുകയും നേതൃപരമായ പങ്കുവഹിക്കാന്‍ അധ്യാപകരെ സജ്ജമാക്കുകയും ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വീസ് സ്കീം പുറത്തിറക്കിയ സംഗീത നൃത്താവിഷ്കാരമാണ് തുടി. സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് തുടിയുടെ പ്രകാശനം നിര്‍വഹിച്ചത്.
പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിന്‍സി വലിയപ്ലാക്കല്‍ എസ്എബിഎസ്, കൗണ്‍സിലര്‍ എല്‍സമ്മ ജോബ്, പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്,
പിടിഎ പ്രസിഡന്റ് കെ.ജെ. ജയിംസ്, അധ്യാപകരായ ജൂലി ജോസഫ്, ഷിബു ജോസഫ്, എം.ജെ. സിനോമോന്, സിസ്റ്റര്‍ മിനി തോമസ്, ലയ മരിയ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ തെരേസ ബിജു സെബാസ്റ്റ്യന്‍, മാധവ് വടക്കേടം എന്നിവര്‍ പ്രസംഗിച്ചു.