വിദ്യാഭ്യാസം ആനന്ദം പകരുന്ന പ്രക്രിയയാകണം: ഡോ. രാജു നാരായണസ്വാമി
1568679
Friday, June 20, 2025 12:19 AM IST
അരുവിത്തുറ: വിദ്യാഭ്യാസം ആജീവനാന്തം ആനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ. രാജു നാരായണ സ്വാമി. മാനവികതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾകൊള്ളുന്നതാവണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
400 വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. പിജി വിദ്യാർഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി നേടിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. മോൺ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.