കൂ​ട്ടി​ക്ക​ൽ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ ഇ​ളം​കാ​ട് - കൊ​ടു​ങ്ങ - അ​ടി​വാ​രം റോ​ഡി​ൽനി​ന്ന് ഇ​ളം​കാ​ട് വ​ല്യേ​ന്ത റോ​ഡി​ലേ​ക്ക് എ​ത്തു​ന്ന ലി​ങ്ക് റോ​ഡി​ലു​ള്ള ചൊ​റു​ക ച​പ്പാ​ത്ത് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധീ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. മോ​ഹ​ന​ൻ, കെ.​എ​ൻ. വി​നോ​ദ്, പി.​എ​സ്. സ​ജി​മോ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ന്മാ​രാ​യ എം.​എ​സ്. മ​ണി​യ​ൻ, ടി.​പി. റ​ഷീ​ദ്, വി.​വി. സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് ച​പ്പാ​ത്ത് പു​ന​ർനി​ർ​മി​ച്ച​ത്.