കോ​​ട്ട​​യം: ഇ​​ന്‍​ഡി​​ക്ക് ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ കേ​​ര​​ള​​രേ​​ഖ​​ക​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു സം​​ര​​ക്ഷി​​ക്കു​​ന്ന പ​​ദ്ധ​​തി​​യാ​​യ ഗ്ര​​ന്ഥ​​പ്പു​​ര സം​​രം​​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ കേ​​ര​​ള രേ​​ഖ​​ക​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്യു​​ന്ന പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ച്ചു.

കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ല്‍ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ, ഇ​​ന്‍​ഡി​​ക്ക് ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വ് ഫൗ​​ണ്ടേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ഷി​​ജു അ​​ല​​ക്‌​​സ് എ​​ന്നി​​വ​​ര്‍ ഒ​​പ്പു​​വ​​ച്ചു. ലൈ​​ബ്ര​​റി സെ​​ക്ര​​ട്ട​​റി ഷാ​​ജി വേ​​ങ്ക​​ട​​ത്ത്, എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് സെ​​ക്ര​​ട്ട​​റി വി​​ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രും ഫൗ​​ണ്ടേ​​ഷ​​ന്‍ പ്ര​​വ​​ര്‍​ത്ത​​ക​​രാ​​യ ഡോ. ​​ബാ​​ബു ചെ​​റി​​യാ​​ന്‍, ടോ​​ണി ആ​​ന്‍റ​ണി, ബെ​​ഞ്ച​​മി​​ന്‍ വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​രും സം​​ബ​​ന്ധി​​ച്ചു.

1882ല്‍ ​​ദി​​വാ​​ന്‍ ടി. ​​രാ​​മ​​റാ​​വു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്ഥാ​​പി​​ച്ച കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​കാ​​ല ലൈ​​ബ്ര​​റി​​ക​​ളി​​ല്‍ ഒ​​ന്നാ​​ണ്. ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു സം​​ര​​ക്ഷി​​ക്കേ​​ണ്ട അ​​നേ​​കം രേ​​ഖ​​ക​​ള്‍ ലൈ​​ബ്ര​​റി​​യി​​ലു​​ണ്ടെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ലെ കേ​​ര​​ള​​രേ​​ഖ​​ക​​ളു​​ടെ ഡി​​ജി​​റ്റൈ​​സേ​​ഷ​​ന്‍, സി​​ഡി​​റ്റു​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ഇ​​ന്‍​ഡി​​ക്ക് ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വ് ഫൗ​​ണ്ടേ​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

ഇ​​ന്‍​ഡി​​ക്ക് ഡി​​ജി​​റ്റ​​ല്‍ ആ​​ര്‍​ക്കൈ​​വ് ഫൗ​​ണ്ടേ​​ഷ​​ന്‍റെ ഗ്ര​​ന്ഥ​​പ്പു​​ര സം​​രം​​ഭം ഇ​​തി​​ന​​കം 5250-തി​​ന​​ടു​​ത്ത് കേ​​ര​​ള​​രേ​​ഖ​​ക​​ളി​​ലെ അ​​ഞ്ച​​ര​​ല​​ക്ഷ​​ത്തി​​ല​​ധി​​കം താ​​ളു​​ക​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു ക​​ഴി​​ഞ്ഞു.

ഇ​​തെ​​ല്ലാം സൗ​​ജ​​ന്യ​​മാ​​യി ഗ്ര​​ന്ഥ​​പ്പു​​ര​​യു​​ടെ വെ​​ബ് സൈ​​റ്റാ​​യ gpura.org/ല്‍ ​​ല​​ഭ്യ​​മാ​​ണ്. ഡി​​ജി​​റ്റൈ​​സേ​​ഷ​​ന്‍ പ​​ദ്ധ​​തി​​യി​​ലൂ​​ടെ മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ​​കാ​​ല അ​​ച്ച​​ടി​രേ​​ഖ​​ക​​ളു​​ടെ പ്ര​​മു​​ഖ​​മാ​​യ പു​​സ്ത​​ക​​ങ്ങ​​ള്‍ പ​​ല​​തും ഇ​​തി​​ന​​കം ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു ക​​ഴി​​ഞ്ഞു. കേ​​ര​​ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ​​ത്ത​​രം രേ​​ഖ​​ക​​ളും ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു സം​​ര​​ക്ഷി​​ക്കു​​ക എ​​ന്ന​​താ​​ണ് ഗ്ര​​ന്ഥ​​പ്പു​​ര സം​​രം​​ഭ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നോ​​ദ്ദേ​​ശ്യം.

കേ​​ര​​ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ച്ച​​ടി പു​​സ്ത​​ക​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ല കൈ​​യെ​​ഴു​​ത്തു പ്ര​​തി​​ക​​ളും താ​​ളി​​യോ​​ല​​ക​​ളും ചി​​ത്ര​​ങ്ങ​​ളും ചു​​വ​​ര്‍ ചി​​ത്ര​​ങ്ങ​​ളും ഓ​​ഡി​​യോ, വീ​​ഡി​​യോ തു​​ട​​ങ്ങി എ​​ല്ലാ​​ത്ത​​രം രേ​​ഖ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളും ഡി​​ജി​​റ്റൈ​​സ് ചെ​​യ്തു സം​​ര​​ക്ഷി​​ക്കാ​​ന്‍ ഗ്ര​​ന്ഥ​​പ്പു​​ര സം​​രം​​ഭം ശ്ര​മി​ക്കു​ന്നു​ണ്ട്. ന​​ശി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന രേ​​ഖ​​ക​​ള്‍ ഡി​​ജി​​റ്റൈ​​സ് ചെ​​യ്ത് സം​​ര​​ക്ഷി​​ക്കാ​ൻ ഗ്ര​​ന്ഥ​​പ്പു​​ര സം​​രം​​ഭം കോ​​ട്ട​​യ​​ത്ത് സെ​​ന്‍റ​ര്‍ തു​​റ​​ക്കു​​ന്ന​​തോ​​ടെ സാധ്യമാകും. പ​​ദ്ധ​​തി​​യോ​​ട് സ​​ഹ​​ക​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ക്ക് ഗ്ര​​ന്ഥ​​പ്പു​​ര​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. 91 81121 10112, contact @indicarchive.org.