അയര്‍ക്കുന്നം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഇന്ന്
1568899
Friday, June 20, 2025 6:53 AM IST
അയര്‍ക്കുന്നം: സ്മാര്‍ട്ട് വില്ലേജിലേക്ക് ചുവടുവച്ച് അയര്‍ക്കുന്നം വില്ലേജ് ഓഫീസും. സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി പുനര്‍നിര്‍മാണം നടത്തുന്നതിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മന്ത്രി കെ. രാജന് നിര്‍വഹിക്കും. അയര്‍ക്കുന്നം സെന്റ സെബാസ്റ്റ്യന്‍സ് പള്ളി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. ആന്റണി കിഴക്കേവീട്ടില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സൗജന്യമായി വിട്ടുനല്‍കിയ ഒന്‍പതു സെന്റ് ഭൂമിയിലാണ് അയര്‍ക്കുന്നം വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്.