ഏ​റ്റു​മാ​നൂ​ര്‍: സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ബൈ​ലു​ക​ളും, പ​ണ​വും മോ​ഷ്ടി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം നാ​ഗോ​ണ്‍ ജി​ല്ല​യി​ല്‍ ഷാ​ല്ഗു​രി​യി​ല്‍ ക​മാ​ലു​ദീ​ന്‍ (28), സി​മി​ല്‍​ഗു​രി വി​ല്ലേ​ജി​ല്‍ മു​ജി​ബു​ള്‍ റ​ഹ്‌​മാ​ന്‍ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​റ്റു​മാ​നൂ​ര്‍ നേ​താ​ജി ന​ഗ​ര്‍ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഇ​വ​ര്‍ ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ 50,000 രൂ​പ​യോ​ളം വി​ല വ​രു​ന്ന അ​ഞ്ചു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും, പ​ല ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3820 രൂ​പ​യും മോ​ഷ്ടി​ച്ചു മു​ങ്ങു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.