തലയാഴത്ത് പച്ചക്കറി കൃഷിക്ക് തുടക്കം
1568905
Friday, June 20, 2025 7:05 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് 14ാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ അയൽകൂട്ടങ്ങളുടെ നേതൃത്വത്തിൽ ഓണക്കനിയും നിറപൊലിമയും എന്ന പേരിൽ പച്ചക്കറി കൃഷി ആരംഭിച്ചു.
പച്ചക്കറിത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബീന മുരുകൻ, ഷീല ഷിബു, മിനി റെജി, കുഞ്ഞുമോൾ അശോകൻ, ടി.കെ. അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്.
വാർഡ് മെമ്പർ കെ. ബിനിമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങൾ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, സിഡിഎസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.