ച​ങ്ങ​നാ​ശേ​രി: വാ​യ​ന ​ദി​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വും പ്ര​ചാ​ര​ക​നു​മാ​യി​രു​ന്ന പി.​എ​ന്‍. പ​ണി​ക്ക​ര്‍ക്ക് മ​ല​യാ​ള​ക്ക​ര​യു​ടെ സ്മ​ര​ണാ​ഞ്ജ​ലി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ലം​പേ​രൂരിലുള്ള വീ​ട്ടി​ലെ​ത്തി നി​ര​വ​ധി ആ​ളു​ക​ള്‍ ഓ​ര്‍മ​പ്പൂ​ക്ക​ള​ര്‍പ്പി​ച്ചു.

അ​ക്ഷ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം അ​ക്ഷ​ര​വേ​ദി ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ന്‍. പ​ണി​ക്ക​രെ ത​മ​സ്‌​ക​രി​ക്കാന്‍ നി​ക്ഷി​പ്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ഷ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബ്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​വി​ധ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ഡോ. ​സാ​ജു, ടി.​എ​സ്. സ​ലിം, കെ.​ജെ. ജോ​സ​ഫ്, രാ​ജു ഈ​പ്പ​ന്‍,

എം.​എ​സ്. സോ​മ​ന്‍, പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ പി.​പി. മോ​ഹ​ന​ന്‍, കെ. ​ജ​യിം​സ്, ഡോ. ​സെ​ബി​ന്‍ എ​സ്. കൊ​ട്ടാ​രം, ബാ​ബു കു​ട്ട​ന്‍ചി​റ, കെ.​വി. ഹ​രി​കു​മാ​ര്‍, ഫി​ലി​പ്പോ​സ് ഈ​ര, മൈ​ത്രി ഗോ​പീ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.