അമൽജ്യോതി എൻഎസ്എസ് യൂണിറ്റിന് അനുമോദനം
1568964
Friday, June 20, 2025 11:41 PM IST
കാഞ്ഞിരപ്പള്ളി: ലോക രക്തദാനദിനത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ എൻഎസ്എസ് യൂണിറ്റിനും പ്രോഗ്രാം ഓഫീസർമാരായ ഡോ. സണ്ണിച്ചൻ വി. ജോർജിനും ഡോ. സൂരജ് രാജനും കോട്ടയം മെഡിക്കൽ കോളജ് രക്തബാങ്കിന്റെ അനുമോദനം. ഇവിടത്തെ രക്തബാങ്കുമായി സഹകരിച്ച് കഴിഞ്ഞ അധ്യയനവർഷം മൂന്നു രക്തദാന ക്യാമ്പിലൂടെ 315 യൂണിറ്റ് രക്തം അമൽജ്യോതി കോളജിൽ ശേഖരിച്ചതിനാണ് അനുമോദനം.
കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് അവാർഡ് വിതരണം ചെയ്തു. കോളജിനുവേണ്ടി പ്രോഗ്രാം ഓഫീസർമാരായ ഡോ. സണ്ണിച്ചൻ വി. ജോർജ്, ഡോ. സുരാജ് രാജൻ, വോളണ്ടിയർ സെക്രട്ടറി വിവേക് വിനോദ്, രുധിരസേന യൂണിറ്റ് കോ-ഓർഡിനേറ്റർ നുപ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഡോ. വർഗീസ് പി. പുന്നൂസ്, ഡോ. ചിത്ര ജയിംസ്, ഡോ. ജ്യോതിസ്, ഡോ. അഞ്ജന, ശ്രീലത, അനൂപ് എന്നിവർ പ്രസംഗിച്ചു.