ച​ങ്ങ​നാ​ശേ​രി: മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം​ഡി​എം​എ​യു​മാ​യി ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് സ്വ​ദേ​ശി ഗൗ​തം കൃ​ഷ്ണ​ന്‍ (21), തൃ​ക്കൊ​ടി​ത്താ​നം പൊ​ട്ട​ശേ​രി ഭാ​ഗ​ത്ത് പ്ര​ണ​വ് പ്ര​ശോ​ഭ് (21) എ​ന്നി​വ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ല്‍നി​ന്നും 158 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ക​രി​സ്മ സ്‌​പോ​ര്‍ട്‌​സ് ബൈ​ക്കും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഫോ​ണു​ക​ളും അ​ന്വേ​ഷ​ണസം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഗൗ​തം രാ​സ​ല​ഹ​രി വി​പ​ണ​ന​ത്തി​ന്‍റെ ഇ​ട​നി​ല​ക്കാ​ര​നാ​ണ്. ഇ​യാ​ളാ​ണ് പ്ര​ശോ​ഭി​ന് രാ​സ​ല​ഹ​രി കൈ​മാ​റി​യ​ത്.

ബൈ​ക്കി​ല്‍ ക​റ​ങ്ങി നടക്കുന്ന ഇ​വ​രു​ടെ ക​യ്യി​ല്‍നി​ന്നും വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ളാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ഇ​വ​ര്‍ രാ​സ​ല​ഹ​രി വാ​ങ്ങു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്ന് എ​ക​്സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ​റ​ഞ്ഞു.