എന്‍ജിഒ അസോസിയേഷൻ ധർണ നടത്തി
1569184
Saturday, June 21, 2025 6:57 AM IST
കോട്ടയം: സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും വിശ്വാസത്തിലെടുത്തു വേണം പുതിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനെന്ന് എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍. കളക്ടറേറ്റിനു മുമ്പില്‍ എന്‍ജിഒ അസോസിയേഷന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശന്പള പരിഷ്കരണവും ക്ഷാമബത്ത കുടിശികയും അട്ടിമറിച്ച ഭരണകൂട വഞ്ചനയ്ക്കെതിരേയാണ് ധര്‍ണ നടത്തിയത്.
ജെ. ജോബിന്സണ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, എം.ജെ. തോമസ് ഹെര്ബീറ്റ്, ബി. പ്രദീപ്കുമാര്‍, കുഞ്ഞ് ഇല്ലംപള്ളി, പി.സി. മാത്യു, മോഹനചന്ദ്രന്, സഞ്ജയ് എസ്. നായര്‍, ജി.ആര്. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.