കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ൽ റ​വ​ന്യു കാ​ർ​ഡു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ല്ലേ​ജു​ക​ളും സ്മാ​ർ​ട്ട് ആ​ക്കു​ന്ന​തെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. അ​യ​ർ​ക്കു​ന്നം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു​ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യ​ർ​ക്കു​ന്നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​ട്ടു​ന​ൽ​കി​യ ഒ​ന്പ​തു സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​ത്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടോ​മി​ച്ച​ൻ ജോ​സ​ഫ്, ഫാ. ആന്‍റണി കിഴക്കേവീട്ടിൽ,

അയർക്കുന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന ബി​ജു നാ​രാ​യ​ണ​ൻ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് എ​സ്. ശ്രീ​ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് പു​തു​മ​ന, പ​ഞ്ചാ​യ​ത്തം​ഗം ലാ​ൽ​സി പി. ​മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.