‘ജീവനാണ് വലുത്, ലഹരി വേണ്ടേ വേണ്ട’ കാന്പയിനു തുടക്കം
1569180
Saturday, June 21, 2025 6:57 AM IST
കോട്ടയം: “ജീവനാണ് വലുത്, ലഹരി വേണ്ടേ വേണ്ട’’ കാമ്പയിനുമായി ജില്ലാ നാര്‍കോ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍.ഡോക്ടറുടെ കുറിപ്പടിയില്ലാതെ നാര്‍ക്കോട്ടിക്, സൈക്കോട്രോപ്പിക് മരുന്നുകള്‍ ഈ സ്ഥാപനത്തില്‍നിന്ന് വില്‍പ്പന നടത്തില്ല എന്ന പോസ്റ്റര്‍ ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളിലും പരസ്യപ്പെടുത്തും.
ദുരുപയോഗ സാധ്യതകളുള്ള മരുന്നുകളുടെ ഉപയോഗം തടഞ്ഞ് പൊതുസമൂഹത്തെ ബോധവത്കരിക്കുകയുമാണ് ലക്ഷ്യം.
പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടര്‍ ജോണ്‍ വി. സാമുവല്‍ നിര്‍വഹിച്ചു. കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കൊല്ലം അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഡോ. അജു ജോസഫ് കുര്യന് അധ്യക്ഷത വഹിച്ചു.