ഓട്ടത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടർന്നുവീണു
1568962
Friday, June 20, 2025 11:41 PM IST
എരുമേലി: ഓട്ടത്തിൽ കെഎസ്ആർടിസി ബസിന്റെ മുന്നിലെ ഗ്ലാസ് അടർന്നുവീണതിനെത്തുടർന്ന് ട്രിപ്പ് നിർത്തിവച്ചു. ഇന്നലെ രാവിലെ പത്തോടെ എരുമേലി-റാന്നി സംസ്ഥാനപാതയിലെ കനകപ്പലം-മുക്കട വനപാതയിൽ കരിമ്പിൻതോടാണ് സംഭവം.
തിരുവനന്തപുരത്തുനിന്നു കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസിന്റെ മുൻഭാഗത്തെ ചില്ലാണ് പൂർണമായും അടർന്നുവീണത്. കാലപ്പഴക്കമാണ് ചില്ല് തകർന്നു വീഴാൻ കാരണമായത്. സർവീസ് നിർത്തിവച്ച ശേഷം യാത്രക്കാരെ അതുവഴി വന്ന മറ്റ് കെഎസ്ആർടിസി ബസുകളിൽ കയറ്റിവിട്ടു.