എസ്ബി സ്കൂളില്‍ യോഗ ദിനാചരണം
1569195
Saturday, June 21, 2025 7:10 AM IST
ചങ്ങനാശേരി: സെന്റ് ബര്‍ക്ക്മാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ ട്രൂപ്പുകളുടെ നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. ഡിവൈഎസ്പി കെ.പി. തോംസണ്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഫാ. റോജി വല്ലയില്‍ യോഗദിന സന്ദേശം നടത്തി. ഹെഡ്മാസ്റ്റര് വിനോദ് ബാബു, എസ്പിസി, സിപിഒമാരായ വി.സി. തോമസ്, ബോബി സെബാസ്റ്റ്യന്‍, ആര്‍മി സെക്കന്‍ഡ് ഓഫീസര്‍ ഇ.വി. ഷാജിമോന്‍, നേവി ഓഫീസര്‍ എ.ജെ. ജോമോന് എന്നിവര്‍ പ്രസംഗിച്ചു. എന്‍സിസി നേവി, ആര്‍മി, എസ്പിസി ട്രൂപ്പുകളില്നിന്നായി അഞ്ഞൂറോളം കുട്ടികള്‍ യോഗ പരിശീലിച്ചു.
യോഗ ഇന്‍സ്ട്രക്ടര്‍മാരായ സജി അഗസ്റ്റിന്, സ്മിത സി. എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.